- ഇതാണ് ഗ്രാമം..!! ഹൃദയം കീഴടക്കുക എന്നത് ഒരു പ്രയോഗം മാത്രമല്ലെന്ന് തിരിച്ചറിയുന്നു, കായക്കൊടി എന്ന നമ്മുടെ സ്വന്തം നാടിനെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍.... വയനാടന്‍ മലകളുടെ നേര്‍ത്ത പശ്ചാത്തലത്തില്‍ 'കൊരണപ്പാറ' ഒരു ഒറ്റയാന്‍റെ പൌരുഷത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ നമ്മില്‍ ഉണരുന്നത് വല്ലാത്തൊരു ആവേശമാണ്.... വികസനത്തിന്‍റെ വഴിയില്‍ നമ്മുടെ പൈതൃക സമ്പത്ത് കുത്തക മുതലാളിമാര്‍ റിസോര്‍ട്ട് പണിതു സ്വന്തമാക്കുമ്പോള്‍ പ്രതികരണത്തിന്റെ നേര്‍ത്ത അലയൊലി പോലും ഇല്ലാതായിപ്പോവുന്നു എന്നത് വൈരുധ്യവുമാണ്... പഴശ്ശിയുടെ പടയോട്ടത്തിന്റെ കുളമ്പടി നാദം നെഞ്ഞിടിപ്പായി നാമിന്നും കാത്തു പോരുന്നു... 'പടവെട്ട്യാന്‍' (പറാട്ട്യന്‍) പാറയില്‍ ഉറ്റിവീണ ചോരത്തുള്ളികള്‍ മന്ജാടിമണികളായ് മനസ്സില്‍ നിറയുന്നു. പടയോട്ട കാലത്ത് പഴശിയും കൂട്ടരും പട്ടിണി കിടന്ന 'പഷ്ണികുന്ന്' ദിര്‍ഘനിശ്വാസത്തോടെ എല്ലാറ്റിനും മൂകസാക്ഷി ആവുന്നു. ഇവിടെ നാം പങ്കുവെക്കുന്നത് ഇത്തരം ദീര്‍ഘനിശ്വാസങ്ങളാണ്... വിതുംബലുകളാണ്... ഒപ്പം മണമില്ലെന്ന് പറഞ്ഞു നാം അവഗണിക്കുന്ന മുറ്റത്തെ മുല്ലകളെ ലോകമറിയുന്നത് എങ്ങിനെ എന്ന തിരിച്ചറിവുകളാണ്.